ചാരീസ് ഹോസ്പിറ്റലില്‍ ദന്തരോഗ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

 

മൂവാറ്റുപുഴ : അരനൂറ്റാണ്ടിലേറെയായി മൂവാറ്റുപുഴയിലെ ആതുരശുശ്രൂഷ രംഗത്ത് നിറസാന്നിദ്ധ്യമായ ചാരീസ് ഹോസ്പിറ്റലില്‍ ദന്തരോഗ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ചാരീസ് ഹോസ്പിറ്റലില്‍ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ.അജി ബാലകൃഷ്ണനാണു പുതിയ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഡോ.മിനു അജി,ഡോ.ജേക്കബ് കെ.പി,ഡോ.എബ്രഹം മാത്യൂ,ഹോസ്പിറ്റല്‍ പി.ആര്‍.ഓ മോഹനന്‍ പിള്ള,സാമൂഹ്യപ്രവര്‍ത്തകന്‍ മനോജ് കെ.വി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദന്തചികിത്സാ മേഖലയിലെ എല്ലാ ആധുനിക സങ്കേതങ്ങളും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇവിടെ ലഭ്യമായിരിക്കുമെന്നും,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആധുനിക രീതിയിലുള്ള ദന്തക്രമീകരണ ചികിത്സ,കൃതിമ പല്ല് വയ്ക്കല്‍,ഡെന്റല്‍ ക്ലീനിംഗ്,മോണരോഗ ചികിത്സ,റൂട്ട് കനാല്‍ ചികിത്സ,ഡെന്റല്‍ ഇംപ്ലാന്റ്,സ്മൈല്‍ കറക്ഷന്‍,ഡെന്റല്‍ ഫില്ലിംഗ്,ഡെന്റല്‍ എക്സറേ എന്നീ സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ.ആന്‍ പ്രിന്‍സ് അറിയിച്ചു.രാവിലെ 9.30 മുതല്‍ 1 മണി വരെയും,ഉച്ച തിരിഞ്ഞ് 3 മുതല്‍ 6.30 വരെയുമായിരിക്കും ഒ.പി സമയം,ഫോണിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണു നമ്പര്‍ – 7592011411.

Back to top button
error: Content is protected !!