സ്ത്രീത്വത്തെ അപമാനിച്ച അജി മുണ്ടാടനെതിരെ മാര്‍ച്ച് നടത്തി ജനാധിപത്യ മഹിള അസോസിയേഷന്‍

മൂവാറ്റുപുഴ: ജനാധിപത്യ മഹിള അസോസിയേഷന്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാറിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത നഗരസഭ വികസന കാര്യസമിതി അധ്യക്ഷന്‍ അജി മുണ്ടാടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മൂവാറ്റുപുഴ സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്ന് മുന്‍സിപ്പല്‍ ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച നഗരസഭ കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ അജി മുണ്ടാടന്‍ പ്രമീള ഗിരീഷ് കുമാറിനെതിരെ അപമര്യാദയായി സംസാരിക്കുകയും, ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രമീളയെ അസഭ്യം പറഞ്ഞ് ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും, തുടര്‍ന്ന പ്രമീളയുടെ ഓഫീസിലെത്തി ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രമീള പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വനിത കമ്മീഷനും, മൂവാറ്റുപുഴ ഡിവൈഎസ്പിയ്ക്കും പ്രമീള പരാതി നല്‍കിയിരുന്നു. പരാതിയു
ടെ അടിസ്ഥാനത്തില്‍ പോലീസ് പ്രമീളയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധയോഗം സിപിഐഎം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് പി.പി നിഷ അധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ സോമന്‍, സജി ജോര്‍ജ്, കെ.എന്‍ ജയപ്രകാശ്, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആര്‍ രാകേഷ്, മുനിയിപ്പല്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.എം ഇബ്രാഹിം, മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷാലി ജെയിന്‍, ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!