നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

നഗരസഭാ പട്ടിക ജാതി വിഭാഗങ്ങളിലെ വയോധികര്‍ക്ക് ശയ്യോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നൽകി

 

 

മൂവാറ്റുപുഴ : നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാതി വിഭാഗങ്ങളിലെ വയോധികര്‍ക്ക് ശയ്യോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വീടുകളിലേക്ക് വാട്ടര്‍ ടാങ്കുകളും വിതരണം ചെയ്തു. കട്ടില്‍, കിടക്ക, ലാപ്ടോപ്പ്, വാട്ടര്‍ ടാങ്ക്, പഠനോപകരണങ്ങള്‍ തുടങ്ങിയവയാണ് നല്‍കിയത്. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ രാജശ്രീ രാജു അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. അബ്ദുല്‍സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, നഗരസഭാംഗങ്ങളായ ബിന്ദു ജയന്‍, ജോയ്സ് മേരി ആന്‍റണി, അമല്‍ ബാബു, പി.വി. രാധാകൃഷ്ണന്‍, നെജില ഷാജി, പ്രൊജക്ട് ഓഫീസര്‍ വിന്‍സന്‍റ് കൊച്ചുപുരയ്ക്കല്‍, ജെപിഎച്ച്എന്‍ ജെസി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!