ആവോലിയില്‍ റോഡിലെ ടാറിംഗ് പൊളിഞ്ഞ് യാത്ര ദുരിതത്തില്‍

വാഴക്കുളം: സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള ആവോലിയിലെ പഴയ റോഡിലെ ടാറിംഗ് പൊളിഞ്ഞ് യാത്ര ദുരിതത്തില്‍. വാഴക്കുളം ഭാഗത്ത് നിന്ന് പഴയ റോഡിലേക്കിറങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഹംപിനോട് ചേര്‍ന്നുള്ള കുഴികള്‍ ഇരുചക്രവാഹനങ്ങളെ കൂടുതലായി അപകടപ്പെടത്തില്‍ പെടുത്തുന്നു. ആവോലി പഞ്ചായത്തോഫീസിന് സമീപവും, കവലയിലും, മൂവാറ്റുപുഴയ്ക്ക് തിരിയുന്ന റോഡിന് ഇരുവശവും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് റോഡിന് മധ്യത്തില്‍ കൂടി മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. കനത്ത മഴയില്‍ കുഴികളില്‍ വെള്ളം നിറയുമ്പോള്‍ കുഴിയുടെ വ്യാപ്തി അറിയാതെ എത്തുന്ന പല വാഹനങ്ങളും അപകടത്തില്‍ പെടുന്നത് പതിവാണ്്. പുല്ലും ചെളിയും നിറഞ്ഞ റോഡിന് വശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കും റോഡിന്റെ നടുവിലൂടെ പോകേണ്ട അവസ്ഥയാണ്. കാല്‍നടക്കാര്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഓടി മാറുന്നതും ഇവിടെ പതിവു കാഴ്ചയാണ്. അടിയന്തരമായി കുഴിയടയ്ക്കുകയോ ടാറിംഗ് നടത്തുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. റോഡില്‍ ചെറിയ കുഴികള്‍ രൂപപ്പെടുമ്പോഴേ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായാല്‍ റോഡ് പൂര്‍ണ്ണമായും തകരില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

Back to top button
error: Content is protected !!