സീറോ മലബാര്‍ സഭ അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 107-ാം വാര്‍ഷികം ആചരിച്ചു

പാലക്കുഴ: സീറോ മലബാര്‍ സഭ അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 107-ാം വര്‍ഷം എകെസിസി മാറിക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ ആചരിച്ചു. വികാരി ഫാ. മാത്യു കോണിക്കല്‍ പതാക ഉയര്‍ത്തി. അസ്സിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ നെടുമ്പുറം, എകെസിസി മാറിക യൂണിറ്റ് പ്രസിഡന്റ് ആഗസ്റ്റ്തി വര്‍ക്കി, മണ്ണൂര്‍ രൂപത ഡെലിഗേറ്റ് അംഗം പി.കെ.ജോണ്‍, വാഴയില്‍ യൂണിറ്റ് സെക്രട്ടറി തോമസ് ജോണ്‍ കോക്കണ്ടത്തില്‍, വിമന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഷൈനി ജോസഫ്, പുരക്കല്‍ ഇടവക ട്രസ്റ്റിമാരായ ബൈജു, ടോമി, സേവിയര്‍ മറ്റ് ഇടവക അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!