സംസ്ഥാന തല പൈനാപ്പിള്‍ശ്രീ അവാര്‍ഡ് ഡൊമിനിക് ജോര്‍ജിന്

വാഴക്കുളം: ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന തല പൈനാപ്പിള്‍ശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു. വാഴക്കുളം മലേക്കുടിയില്‍ ഡൊമിനിക് ജോര്‍ജ് അവാര്‍ഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൈനാപ്പിള്‍ കൃഷി ചെയ്ത് വരികയാണ് ഡൊമിനിക്. ശാസ്ത്രീയ കൃഷി രീതികള്‍ ഉപയോഗിക്കുന്ന ഡൊമിനിക് ജൈവകൃഷിക്കും നല്‍കിയ പ്രാധാന്യമാണ് അവാര്‍ഡിനര്‍ഹമാക്കിയതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ജയിംസ് തോട്ടുമാരിയ്ക്കല്‍ അറിയിച്ചു. അടുത്ത മാസം വാഴക്കുളത്ത് നടത്തുന്ന പൈനാപ്പിള്‍ ഫെസ്റ്റിനോടനുബന്ധിച്ച് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ട്രോഫിയും ഉള്‍പ്പെടുന്ന അവാര്‍ഡ് വിതരണം ചെയ്യും.

 

Back to top button
error: Content is protected !!