മൂവാറ്റുപുഴയില്‍ നിന്നും വാഗമണ്‍ സന്ദര്‍ശനത്തിനായി പോയ കുടുംബം സഞ്ചരിച്ച ട്രാവലറിന് തീ പിടിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ച് അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമണ്‍ സന്ദര്‍ശനത്തിനായി എത്തിയ കുടുംബം സഞ്ചരിച്ച വാഹനത്തിനാണ് തീക്കോയി ഒറ്റയീട്ടിക്ക് സമീപമെത്തിയപ്പോള്‍ തീപിടിച്ചത്.അപകടത്തില്‍ ആളപായമില്ല. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയുമായിരുന്നു. വാഹനത്തിലുള്ളവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തില്‍ വാഹനം ഭാഗികമായി കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.

Back to top button
error: Content is protected !!