വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക് യൂണിയന്‍: ‘യുവകര്‍മ്മജം യൂത്ത് കോണ്‍ക്ലേവ് 2024’ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക് യൂണിയന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ‘യുവകര്‍മ്മജം യൂത്ത് കോണ്‍ക്ലേവ് 2024’ സംഘടിപ്പിച്ചു. കാവുംപടി മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച പരിപാടി വിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണി ജോയ്സ് മേരി ആന്റണി മോട്ടിവേഷന്‍ ക്ലാസ്സ് നയിച്ചു.യൂത്ത് കോര്‍ഡിനേറ്റര്‍ മനു ബ്ലായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി എസ് എസ് ജില്ല പ്രസിഡന്റ് കെ കെ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. യുവജന സംഘടന നേതാക്കളായ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് എന്‍ ജോഷി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗായത്രി സജികുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. വിഎസ്എസ് താലൂക് യൂണിയന്‍ പ്രസിഡന്റ് വി.വി. ദിനേശന്‍, സെക്രട്ടറി സിനോജ്. പി.കെ, ഖജന്‍ജി കെ.കെ.രവീന്ദ്രന്‍, താലൂക് ഭാരവാഹികളായ അജയ്കുമാര്‍.എസ്.ആര്‍, ബിജുമോന്‍, അമ്പിളി സുഭാഷ്, ഷീബ ദിനേശ്, ജോഫി സന്തോഷ്, ജിഷ മുരുകന്‍, സി. എ.രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!