ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പ്: ഷി​ബു തെ​ക്കും​പു​റം

കോതമംഗലം: ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. ഡീന്‍ കുര്യാക്കോസിന്റെ പ്രവര്‍ത്തന മികവും, ഭരണവിരുദ്ധ വികാരവും യുഡിഎഫിന് അനുകൂല ഘടകമായിരുന്നു.യുവാക്കള്‍ വിദേശത്തുപോയതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണങ്ങളിലൊന്ന്.മികച്ച ഭൂരിപക്ഷത്തോടെ ഡീന്‍ കുര്യാക്കോസ് വിജയിക്കും. ഇടുക്കിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും യുഡിഎഫ് ഉയര്‍ന്ന ഭൂരിപക്ഷം നേടും. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചേക്കാം. കോതമംഗലത്തുനിന്ന് മുപ്പതിനായിരം വോട്ടെങ്കിലും ഡീന്‍ കുര്യാക്കോസിന് ഭൂരിപക്ഷം ലഭിക്കുമെന്നും ഷിബു അവകാശപ്പെട്ടു.

Back to top button
error: Content is protected !!