ആരക്കുഴ കൃഷിഭവനിൽ ഞാറ്റുവേലചന്ത നടത്തി.

 

മൂവാറ്റുപുഴ :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആരക്കുഴ കൃഷിഭവനിൽ ഞാറ്റുവേല ചന്തക്കും കർഷകഗ്രാമസഭകൾക്കും തുടക്കമായി. ഇതോടനുബന്ധിച്ച് വിവിധ തരത്തിലുള്ള
ഫലവൃക്ഷ തൈകൾ ആരക്കുഴ കൃഷിഭവനിൽ നിന്ന് വിതരണം നടത്തി. വാർഡ് മെമ്പർ ജിജു ഓണാട്ട് അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഞാറ്റുവേലച്ചന്തയുടേയും കർഷകഗ്രാമസഭകളുടേയും ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാബു പൊതുർ ഫലവൃക്ഷതൈകളുടെആദ്യ വിതരണം നടത്തി.ബ്ലോക്ക് മെമ്പർ ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് അംഗങ്ങളായ
ആൽബി ആൽബിൻ, ലസിതമോഹൻ, കൃഷി അസിസ്റ്റൻ്റ് ഫൗസിയ ബീഗം, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സി.ഡി.സന്തോഷ് സ്വാഗതവും, സീനിയർ കൃഷി അസ്സിസ്റ്റൻ്റ് കെ.എം ബോബൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: ആരക്കുഴ കൃഷിഭവൻ്റെ ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഓമന മോഹനൻ ഉത്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!