പെരുവംമൂഴിയിൽ രോഗിയുമായിപോയ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

 

 

മുവാറ്റുപുഴ:കൊച്ചി -ധനുഷ്ക്കോടി ദേശിയ പാതയിൽ പെരുവംമൂഴിയിൽ രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാളകം കുന്നയ്‌ക്കാൽ മുടപ്ലാവുങ്കൽ എം.പി സജി (50)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 6:15ഓടെ പെരുവംമൂഴി കവലയിലായിരുന്നു അപകടം.വാളകത്ത് നിന്നും രോഗിയുമായി കൊലഞ്ചേരിയിലേക്ക് പോയ ആംബുലൻസും,സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.ശേഷം നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ബേക്കറി ഇടിച്ചുതകർത്താണ് നിന്നത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജിയെ നാട്ടുകാർ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സജിയുടെ ഭാര്യ :ബീന.മക്കൾ :ബെസി,ബിസ്റ്റ.

 

Back to top button
error: Content is protected !!