ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: മൂവാറ്റുപുഴയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സാധാരണ ജനങ്ങള്‍ക്ക് ആശ്രയമാകേണ്ട സഹകരണ മേഖലയെ അഴിമതി മേഖലയാക്കി മാറ്റിയത് സിപിഎം നേതാക്കളുടെ ആര്‍ത്തി മൂലമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ജെയ്‌സണ്‍ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി നടത്തിയ നേതാക്കളെ സിപിഎം സംരക്ഷിക്കുകയാണ്. പാര്‍ട്ടി നേതൃത്വവും ഈ അഴിമതിയില്‍ പങ്കുപറ്റി എന്നതിന്റെ തെളിവാണിത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞ് പ്രചരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സാബു ജോണ്‍, മുഹമ്മദ് പനക്കന്‍, ജോണ്‍ തെരുവത്ത്, ടോമി പാലമല, കെ.വി കുര്യാക്കോസ്, ജീമോന്‍ ജോണ്‍, കെ.പി ജോയി, ജോളി നെടുങ്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!