റോഡ് വീതികൂട്ടാനായി സ്വന്തം വീടിന് മുന്നിലെ മതില്‍ പൊളിച്ച് സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ  

 

 

 

മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ വീതി കൂട്ടുന്നതിനും വളവ് നിവര്‍ത്തുന്നതിനും സ്വന്തം വീടിന് മുന്നിലെ മതില്‍ പൊളിച്ച് സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കി മാതൃകയായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അന്താരാഷ്ട്ര നിലവാരത്തില്‍ 155.65 കോടി ചിലവില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്.കക്കടാശ്ശേരി കാളിയാര്‍ റോഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്ന് സ്ഥല പരിശോധന നടത്തി. ജനപ്രതിനിതികളെയും ഉന്നത ഉദ്ദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥല പരിശോധന. മുന്‍കൂട്ടി ഇവരെ അറിയിച്ചശേഷം പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ടിപി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചായിരുന്നു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സ്ഥല പരിശോധന.റോഡിന് വീതി ഇല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ സഹകരിച്ച് പരമാവധി സ്ഥലം വിട്ടു നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. നിര്‍ദ്ദേശം സ്വീകരിച്ച് നിരവധി നാട്ടുകാര്‍ സ്ഥലം നല്‍കാന്‍ തയ്യാറായി.റോഡ് വികസനത്തിനായി കക്കടാശ്ശേരി കാളിയാര്‍ റോഡിലെ സ്വന്തം വീടിന് മുന്നിലെ മതില്‍ പൊളിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ക്ക് സമ്മതപത്രം നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാതൃക കാട്ടിയതോടെ കൂടുതല്‍ ജനങ്ങള്‍ തുറന്ന മനസോടെ സ്ഥലം നല്‍കാന്‍ സന്നദ്ദത അറിയിച്ചു രംഗത്തെത്തുകയായിരുന്നു.

 

റോഡ് വികസത്തിന് തടസമായ ടെലിഫോണ്‍, കെ.എസ്.ഇബി കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. കക്കടാശ്ശേരി കാളിയാര്‍ റോഡിന്റെ പരിശോധനയാണ് തുടങ്ങിയത്. മൂവാറ്റുപുഴ തേനി റോഡിന്റെയും കക്കടാശ്ശേരി കാളിയാര്‍ റോഡിന്റെയും നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തുക.

 

കക്കടാശ്ശേരി കാളിയാര്‍ റോഡ് 5.5 മീറ്റര്‍ വീതിയില്‍ 21 കിലോമീറ്ററിലാണ് നിര്‍മ്മാണം നടക്കുക. 18 മാസമാണ് കാലാവധി. രണ്ട് റോഡുകളുടെയും നവീകരണം സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെയാണ് നടക്കുക.

Back to top button
error: Content is protected !!