റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു.

 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എസ്. വളവ് കൂരികാവ് റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. എൽ.ഡി.എഫ്. പതിനെട്ടാം വാർഡ് കമ്മറ്റി യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രണ്ടും മൂന്നും പ്രാവശ്യം ടാറിങ് ചെയ്തിട്ടും റോഡ് ഇപ്പോഴും സഞ്ചാരയോഗ്യമല്ല. റോഡിലെ കുഴികളിൽ മഴ പെയ്യുമ്പോൾ വലിയ
വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് യാത്ര ക്ലശം വർദ്ധിപ്പിക്കുന്നുണ്ട്. ഇ. എ. ഹരിദാസ്, നൗഷാദ് വലിയപറമ്പിൽ, സി.പി. റഫീഖ്, അനസ്, ശിഹാബ്, അമാൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!