നവീകരിച്ച മൂവാറ്റുപുഴ – കടവുംപാട് റോഡ് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ – കടവുംപാട് റോഡ് എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയും നഗരസഭയുടെ വാർഷിക ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ഉപയോഗിച്ച് ഒന്നര കിലോമീറ്റർ റോഡ് നവീകരിച്ചു.ദീർഘകാലമായി സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡിന്റെ 1200 മീറ്റർ ദൂരം ടാറിംഗും 300 മീറ്റർ ടൈൽ വിരിച്ചുമാണ്നിർമ്മാണം . നൂറ് കണക്കിനാളുകൾ നിത്യേന യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയ അവസ്ഥയ്ക്കാണ് പരിഹാരമായത്. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ യോഗത്തിൽ
അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുമിഷ നൗഷാദ് യോഗത്തിൽ സ്വാഗതം പറഞ്ഞു.

Back to top button
error: Content is protected !!