മതവികാരം വ്രണപ്പെടുത്തരുത് :കോതമംഗലം രൂപത 

കോ​​ത​​മം​​ഗ​​ലം: കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​യി​ലെ ഊ​​ന്നു​​ക​​ല്‍ ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വെ​​ള്ളാ​​മ​​കു​​ത്തി​​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​​സ് ക​​പ്പേ​​ള​യ്​​ക്കു​നേ​​രേ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം അ​​ത്യ​​ന്തം ഗൗ​​ര​​വ​​ത​​ര​​വും പ്ര​​തി​​ഷേ​​ധാ​​ര്‍​ഹ​​വു​​മാ​​ണെ​​ന്നു കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത. ഒ​​രാ​​ഴ്ച​​യ്ക്കി​​ട​​യി​​ല്‍ ര​​ണ്ട് ദേ​​വാ​​ല​​യ​​ങ്ങ​​ള്‍​ക്കു​നേ​രേ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം പ്ര​​ദേ​​ശ​​ത്ത് നി​​ല​​നി​​ല്‍​ക്കു​​ന്ന മ​​ത​​സൗ​​ഹാ​​ര്‍​ദം ത​​ക​​ര്‍​ക്കു​​ന്ന​​തി​​നാ​​ണെ​​ന്ന സം​​ശ​​യം ബ​​ല​​പ്പെ​​ടു​​ന്ന​​താ​​യും രൂ​​പ​​ത വ്യ​​ക്ത​​മാ​​ക്കി.

നി​​യ​​മ​​ത്തോ​​ടും നി​​യ​​മ​​വാ​​ഴ്ച​​യോ​​ടും അ​​ങ്ങേ​​യ​​റ്റം ബ​​ഹു​​മാ​​ന​​വും ആ​​ദ​​ര​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന ക്രൈ​​സ്ത​​വ​ർ​ക്കു നേ​രെ​യു​ള്ള ഇ​​ത്ത​​രം ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ മ​​ത​​സൗ​​ഹാ​​ര്‍​ദ്ദ​​ത്തെ ന​​ശി​​പ്പി​​ക്കു​​മെ​​ന്നും സ​​മൂ​​ഹ​​ത്തി​​ല്‍ നി​​ല​​നി​​ല്‍​ക്കു​​ന്ന സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ര്‍​ക്കു​​ന്ന​​താ​​ണെ​​ന്നും രൂ​​പ​​ത വ്യ​​ക്ത​​മാ​​ക്കി.

തു​​ട​​ര്‍​ച്ച​​യാ​​യി ആ ​​പ്ര​​ദേ​​ശ​​ത്ത് ക്രൈ​​സ്ത​​വ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ള്‍​ക്കും പ്രാ​​ര്‍​ഥ​നാ കേ​​ന്ദ്ര​​ങ്ങ​​ള്‍​ക്കു​മെ​തി​​രേ ഉ​​ണ്ടാ​​കു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​ന്നു സം​​ശ​​യി​​ക്ക​​ത്ത​​ക്ക വി​​ധ​​ത്തി​​ലു​​ള്ള നി​​ര​​വ​​ധി സൂ​​ച​​ന​​ക​​ള്‍ പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു ല​​ഭി​​ക്കു​​ന്നു​​ണ്ട്. പ്ര​​ദേ​​ശ​​ത്ത് നി​​ല​​നി​​ല്‍​ക്കു​​ന്ന സൗ​​ഹാ​​ര്‍​ദാ​​ന്ത​​രീ​​ക്ഷം ത​​ക​​ര്‍​ക്കാ​​നു​​ള്ള എ​​ല്ലാ വി​​ധ്വം​​സ​​ക പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ​​യും സ​​മൂ​​ഹം ത​​ള്ളി​​പ്പ​​റ​​യ​​ണ​​മെ​​ന്നും രൂ​​പ​​ത ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ച രാ​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളും ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും കാ​​ര്യ​​ക്ഷ​​മ​​മാ​​യ അ​​ന്വേ​​ഷ​​ണ​​വും ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ളും ഉ​​റ​​പ്പു ന​​ല്‍​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളി​​ലേ​​ക്കു നീ​​ങ്ങേ​​ണ്ട​​തി​​ല്ലെ​​ന്നു രൂ​​പ​​ത തീ​​രു​​മാ​​നി​​ച്ചു. എ​​ന്നാ​​ല്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യ തീ​​രു​​മാ​​ന​​വും ന​​ട​​പ​​ടി​​ക​​ളും ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ള്‍ രൂ​​പ​​ത സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും വാ​​ര്‍​ത്താ​ക്കു​​റി​​പ്പി​​ല്‍ വ്യ​​ക്ത​​മാ​​ക്കി. ഇ​​നി​​യും ഇ​​ത്ത​​രം ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ പ്ര​​ദേ​​ശ​​ത്ത് പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു രൂ​​പ​​ത ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Back to top button
error: Content is protected !!