അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു

കോതമംഗലം: അടഞ്ഞുകിടന്ന വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയ അക്രമി സംഘം വീട്ടുപകരണങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ത്തു. കോതമംഗലത്തിന് സമീപം രാമല്ലൂരില്‍ കഴിഞ്ഞ രാത്രിയാണ് അക്രമി സംഘം വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തത്. തേനിങ്കല്‍ ടിസി വര്‍ഗീസിന്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്. ഇപ്പോള്‍ വര്‍ഗീസിന്റ കൊച്ചുമകള്‍ ഏഞ്ചല്‍ ജോണ്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള വീട് ഉടമകള്‍ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്. വീടിന്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികള്‍ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകള്‍, മേശകള്‍, സാനിട്ടറി ഉപകരണങ്ങള്‍, ഇലക്ട്രിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടിലെ മുഴുവന്‍ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിന്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.
ആന്റണി ജോണ്‍എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് പറഞ്ഞു.

Back to top button
error: Content is protected !!