വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗപഠന ക്യാമ്പ് സംഘടിപ്പിച്ച് മൂവാറ്റുപുഴ ജനമമൈത്രി പോലീസ്.

മൂവാറ്റുപുഴ: ജനമമൈത്രി പോലീസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗപഠന ക്യാമ്പ് സംഘടിപ്പിച്ചു. നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലൈസിയം 24 മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍ അധ്യക്ഷത വഹിച്ച ക്യാമ്പില്‍ പ്രമുഖ ഗാന്ധിയന്‍ എം.പി മത്തായി, ദൂരദര്‍ശന്‍ മുന്‍ വാര്‍ത്തഅവതാരകന്‍ ആര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു. പിആര്‍ഓ സിബി അച്യുതന്‍, ഫാ.ആന്റണി പുത്തന്‍കുളം, അസി.സബ് ഇന്‍സ്‌പെക്ടര്‍ ഗിരിജ എം.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!