മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.എം അസീസിന് സ്വീകരണം

മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി – കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് പായിപ്ര പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.എം അസീസിന് സ്വീകരണം നല്‍കി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ഡി സിജുവും, സെക്രട്ടറി എ.ജി.ബാലകൃഷ്ണനും ചേര്‍ന്ന് പി.എം അസീസിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, ബെസ്സി എല്‍ദോ, വിജി പ്രഭാകരന്‍, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!