നബിദിനാഘോഷം ഇഷ്‌ഖേ റസൂല്‍ 2021 സമാപിച്ചു……………..

 

 

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മുളവൂര്‍ മേഖല കമ്മറ്റിയുടെ നബിദിനാഘോഷം ഇഷ്‌ഖേ റസൂല്‍ 2021 സമാപിച്ചു. സമാപന സമ്മേളനം ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധി ബോർഡ് കണ്‍വീനര്‍ പി.എം.സിദ്ധീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജൗഹര്‍ ബദരി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി എം.പി.അബൂബക്കര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പി.എം.ബഷീര്‍ ബാഖവി സ്വാഗതം പറഞ്ഞു. മദ്രസ മാനേജ്‌മെന്റ് പ്രതിനിധികളായ എം.എം.കാസിം, പി.എ.അലിയാര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

 

ചിത്രം- ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മുളവൂര്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം ഇഷ്‌ഖേ റസൂല്‍ 2021 സമാപന സമ്മേളനത്തില്‍ ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി എം.പി.അബൂബക്കര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു………..

Back to top button
error: Content is protected !!