കരുതലും കാവലും പദ്ധതിയുമായി രാമമംഗലം ഹൈസ്കൂൾ

 

രാമമംഗലം:കോവിഡ് മഹമാരിയിൽ കരുതലും കാവലും ആയി രാമമംഗലം ഹൈസ്കൂൾ.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടത്തുന്നു.രാമമംഗലം ഹൈസ്കൂളിൻ്റെ

രക്ഷകർത്ത സൗഹൃദ വിദ്യാലയം പരിപാടിയും ഓൺലൈൻ സൗഹൃദ പരിപാടിയും വളരെ അധികം ശ്രദ്ധ നേടിയിരുന്നു.ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒട്ടനവധി പരിമിതികൾ നില നിൽക്കുമ്പോൾ തന്നെ അവയെ തരണം ചെയ്യുന്നതിനും കുട്ടികളിൽ കരുണയുടെയും കരുതലിൻ്റെയും സ്നേഹത്തിൻ്റെയും നല്ല മൂല്യങ്ങൾ പകർന്നു നൽകുന്നതിനും ഒപ്പം വെർച്ചൽ ലോകത്ത് മുന്നോട്ടുള്ള പ്രയാണത്തിൽ സഹായിക്കുന്ന വെർച്ചൽ പദ്ധതികളും പരിപാടിയുടെ ഭാഗമായി നടത്തുന്നു.

കുട്ടികളുടെ മാനസിക സമ്മർദം കുറക്കുന്നതിന് ഉണർവ് കൗൺസലിങ് പരിപാടി,ഉണർവ് ഹെൽപ് ലൈൻ,പ്രതിഭകളെ സൃഷ്ടിക്കുന്ന വെർച്ചൽ അസംബ്ലി, യോഗാ പഠനം, കോവിഡ് രോഗികൾക്ക് സ്വാന്തനം പകരുന്ന സാന്ത്വനം പദ്ധതി,വയോജനങ്ങൾക്കു ഒപ്പം സമയം പങ്കിടുന്ന പരിപാടി,മാതാ പിതാക്കൾ ക്ക് ഡിജിറ്റൽ അറിവ് നൽകുന്ന ഡിജിറ്റൽ സാക്ഷരത,ഭിന്നശേഷി കുട്ടികൾക്ക് സഹായ പരിപാടി,വേര്ച്ചൽ രക്ഷാ കർത്ത യോഗങ്ങൾ,സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുന്ന ഭവന സന്ദർശനം പരിപാടി,ഡിജിറ്റൽ പഠനം ഉറപ്പ് വരുത്തുന്ന മൊബൈൽ ചാലഞ്ച്, കിറ്റ് വിതരണം,സ്പോർട്സ് അക്കാദമി,മാസത്തിൽ 2 തവണ കുട്ടികളെ ടെലിഫോണിൽ വിളിക്കുന്ന സ്നേഹ സ്വരം,ഒരു പീരിയഡ് സീറോ പീരിയഡ് ആക്കി പ്രതിഭ സ്പർശം പരിപാടി,പരീക്ഷണങ്ങൾ ഡിജിറ്റൽ ആയി കുട്ടികൾക്ക് നൽകുന്ന ഡിജിറ്റൽ ലാബ്,വായനയുടെ വസന്തം തീർക്കാൻ ഡിജിറ്റൽ ലൈബ്രറി,ആരോഗ്യ ശുചത്വ പരിപാടികൾ,ടോക് ഷോ,മെൻ്റെറിങ്

അങ്ങനെ നിരവധി പരിപാടികൾ നടപ്പിലാക്കുമെന്ന് പരിപാടിയുടെ ചെയർമാൻ കെ എൻ മധു, കെ എസ് രാമചന്ദ്രൻ,കൺവീനർ

മണി പി കൃഷ്ണൻ,പ്രോഗ്രാം കോർഡനേറ്റർ അനൂബ് ജോൺ എന്നിവർ പറഞ്ഞു.

 

*രാമമംഗലം ഹൈസ്കൂളിൻ്റെ കരുതലും കാവലും പരിപാടി ഇൻഫോസിസ് സഹ ഉടമസ്ഥനും മുൻ CEO യുമായ S D ഷിബുലാൽ ഉത്ഘാടനം ചെയ്തു.*

 

സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥി കുമാരി ഷിബു ലാൽ,ദേവസ്വം പ്രസിഡൻ്റ് കെ എൻ മധു, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,പി ടി എ പ്രസിഡൻ്റ് ടി എം തോമസ്,പ്രോഗ്രാം കോർഡനേറ്റർ അനൂബ് ജോൺ,പ്രിയ എം വി എന്നിവർ പ്രസംഗിച്ചു.

 

ചിത്രം

രാമമംഗലം ഹൈസ്കൂൾ കരുതലും കാവലും പരിപാടിയുടെ ഭാഗമായി അധ്യാപകർ ഭവന സന്ദർശനം നടത്തുന്നു.

Back to top button
error: Content is protected !!