റാക്കാട് ഭാഗത്ത് വീണ്ടും നായയുടെ ആക്രമണം

മൂവാറ്റുപുഴ : വാളകം പഞ്ചായത്ത് റാക്കാട് ഭാഗത്ത് വീണ്ടും നായയുടെ ആക്രമണം. ഇന്നലെ രണ്ടു പേര്‍ക്ക് കടിയേറ്റു. ശക്തിപുരം ഭാഗത്ത്
കട്ടക്കയത്ത് ബാബു,പണ്ടാലില്‍ മണിയുടെ മകള്‍ ആര്യമോള്‍ ഇവര്‍ക്കാണ് കടിയേറ്റത്. മറ്റൊരു സ്ത്രീയുടെ നേര്‍ക്കും ആക്രമണം ഉണ്ടായതായി പറയപ്പെടുന്നു.കൂടാതെ നിരവധി മൃഗങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കടിയേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരാഴ്ച മുമ്പാണ് പ്രദേശത്തെ അഞ്ച് പേര്‍ക്ക് നായയുടെ കടിയേറ്റത്. കൂടാതെ നിരവധി മൃഗങ്ങളും ആക്രമണത്തിന് ഇരയായിരുന്നു. ഒടുവില്‍ ഈ നായ ചാവുകയും പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും നായയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.

 

Back to top button
error: Content is protected !!