ക്യൂന്‍ മേരീസ് കത്തോലിക്കാ പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

കോലഞ്ചേരി: ക്യൂന്‍ മേരീസ് കത്തോലിക്കാ പള്ളിയിലലെ തിരുന്നാളിന് കൊടിയേറി. തൃപ്പൂണിത്തുറ ഫോറോന വികാരി ഫാ. തോമസ് പെരുമായൻ കൊടി ഉയർത്തി.വികാരി ഫാ. ജോസ് മുട്ടത്താൻ,ഫാ.സെബാസ്റ്റ്യൻ കല്ലറക്കൽ എന്നിവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 4-ന് തിരുസ്വരൂപം, തിരുമുടി, അമ്പ് എഴുന്നള്ളിച്ച് വക്കല്‍, 4.30-ന് ദിവ്യകാരുണ്യ ആരാധന. 5 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാന(ഫാ. ജോയല്‍ നരിമറ്റത്തില്‍), പ്രസുദേന്തി വാഴ്ച, ജപമാല പ്രദക്ഷിണം. ഫെബ്രുവരി 5-ന് രാവിലെ 8.30-ന് ദിവ്യകാരുണ്യ ആരാധന, 9.15-ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന(ഫാ. ജസ്റ്റിന്‍ കണ്ണാടന്‍), പ്രദക്ഷിണം, സ്‌നേഹ വിരുന്ന്,തിരുസ്വരൂപം എടുത്തുവയ്ക്കല്‍, കൊടിയിറക്ക് .

Back to top button
error: Content is protected !!