കോലഞ്ചേരി

പൂതൃക്ക സ്‌കൂളില്‍ ടി.സി.എസ്. നൈപുണ്യ പദ്ധതി ശനിയാഴ്ച

കോലഞ്ചേരി:ടാറ്റ കോണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ച് പൂതൃക്ക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗോ ഐ ടി ഡിജിറ്റല്‍ നൈപുണ്യ വികസന പദ്ധതി ആരംഭിക്കുന്നു. ശനിയാഴ്ച 3ന് കേരള ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി ഐഎഎസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കുട്ടികളുടെ ശാസ്ത്ര സാങ്കേതിക പരിജ്ഞാനം, കമ്പ്യൂട്ടര്‍ പരിചയം, സാമൂഹിക പ്രതിബദ്ധത, പ്രശനപരിഹാര സമീപനം, സംരംഭകത്വം തുടങ്ങി സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഗോ ഐ ടി. ക്ലാസ് മുറിക്ക് അപ്പുറം കുട്ടികളെ യഥാര്‍ത്ഥ ലോകത്തിലേക്ക് കൊണ്ട് വരുന്നവഴി സമകാലിക വെല്ലുവിളികളെ നേരിടുവാനും ജീവിത നൈപുണികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത് എന്ന് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് മിനി എലിയാസ്, ടി.സി.എസ് – സി.എസ്.ആര്‍ ഹെഡ് ലിജോ മണ്ണാര്‍പ്രായില്‍ എന്നിവര്‍ പറഞ്ഞു. ടി സി എസ് സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോ ഐ ടി പദ്ധതിയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ വിവിധ ക്ലാസുകള്‍ നയിക്കും.

 

Back to top button
error: Content is protected !!