ഈസ്റ്റ്മാറാടിയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന് തീ പിടിച്ച് അപകടം

മൂവാറ്റുപുഴ: ഈസ്റ്റ്മാറാടിയില്‍ റബ്ബര്‍ തോട്ടത്തിന് തീപിടുത്തം. ഇന്ന് ഉച്ചക്ക് 2ഓടെ ഈസ്റ്റ്മാറാടി പള്ളിക്കവലക്ക് സമീപം പാലമലയില്‍ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിലാണ് തീപിടിച്ചത്. ഉടന്‍തന്നെ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. തീപിടുത്തത്തില്‍ 15ഓളം റബ്ബര്‍മരങ്ങള്‍ക്ക് പൊള്ളലേറ്റു. എഎസ്ടിഒ കെ.സി ബിജുമോന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ അനീഷ്‌കുമാര്‍ ടി.ടി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ റെനീഷ് ടി.ആര്‍, വിഷ്ണു, ഹോംഗാര്‍ഡ് ആരോമല്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഡ്രൈവര്‍ ഷിബു പി.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

 

 

Back to top button
error: Content is protected !!