കേരള പുലയര്‍ മഹാസഭ പെരുമ്പാവൂര്‍ യൂണിയന്‍: കലോത്സവം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കേരള പുലയര്‍ മഹാസഭ പെരുമ്പാവൂര്‍ യൂണിയന്‍ കലോത്സവം ‘വര്‍ണ്ണം 2024’ സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഇഎംഎസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കലോത്സവം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ യൂണിയന്‍ നേതൃത്വം നല്‍കുന്ന തപസ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പും യോഗത്തില്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ടി.കെ. അജി, കെ.എ അനീഷ്, കെ.കെ. രാജന്‍, സന്തോഷ് വാസു. പി.കെ. ബിനു, അശോകന്‍ കെ. എ, സി.കെ കുഞ്ഞുമോന്‍, സി.സി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!