വ​ന്ദേ മെ​ട്രോ​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം ജൂ​ലൈ മു​ത​ല്‍

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിന്‍ വന്‍ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാത്തില്‍ വന്ദേ മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നഗരവാസികളെ ലക്ഷ്യമിട്ടുള്ള വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്നും സൂചനയുണ്ട്. മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോകൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്. പെട്ടെന്ന് വേഗം കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ട്രെയിനാണ് സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ട്രെയിനില്‍ 12 കോച്ചുകള്‍ ഉണ്ടാവും. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വര്‍ധിപ്പിക്കും. കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറില്‍ വന്ദേ മെട്രോയ്ക്കായുള്ള കോച്ചുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

 

Back to top button
error: Content is protected !!