ഇരുട്ടടി; പാചക വാതക വില വര്‍ധിപ്പിച്ചു, പുതിയ വില പ്രാബല്യത്തിൽ

കൊച്ചി: രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു

ഗാര്‍ഹിക സിലിണ്ടര്‍ വില
14.2Kg-Rs.1110.00,
5Kg-Rs.407.50,
10Kg Composite-Rs.790.50,
5Kg Composite-Rs.407.50,

വാണിജ്യ സിലിണ്ടര്‍ വില
19Kg-Rs.2124.00,
5Kg FTL-New Connection-Rs.1505.50,
5Kg FTL-Refill-Rs.561.50,
5Kg FTL POS-New Connection-Rs.1540.00,
5Kg FTL POS-Refill-Rs.596.00,
5Kg FTL POS Composite New Connection-Rs.3133.00,
5Kg FTL POS Composite Refill-Rs.596.00,
2Kg FTL POS-New Connection-Rs.966.00,
2Kg FTL POS-Refill-Rs.258.00,
47.5Kg-Rs.5306.50,
19Kg Nano Cut-Rs.2351.50,
19Kg XtraTeJ-Rs.2146.50,
47.5Kg XtraTeJ-Rs.5363.00. -IOCL

 

Back to top button
error: Content is protected !!