കോതമംഗലത്ത് പോളിംഗ് സമാധാനപരം

കോതമംഗലം: ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തില്‍ പോളിഗ് സമാധാനപരം. വടാട്ടുപാറ, പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളില്‍ കുറച്ച് സമയം വോട്ടിഗ് യന്ത്രം തകാരാറിലായതൊഴിച്ചാല്‍ മറ്റ് സാങ്കേതിക പ്രശ്‌നനങ്ങള്‍ ഉണ്ടായില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മറ്റിടങ്ങളില്‍ പോളിംഗ് തീര്‍ത്തും സമാധാനപരമായിരുന്നു. എല്ലാപോളിംഗ് സ്റ്റേഷനുകളിലും രാവിലെ മുതല്‍ വേട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസ് പൈങ്ങോട്ടൂര്‍ കുളപ്പുറം സെന്റ് ജോര്‍ജ്ജ് എല്‍പി സ്‌കൂള്‍ ബൂത്തില്‍ കുടുബത്തോടൊപ്പം എത്തി വോട്ടു രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് ഇടുക്കി വാഴത്തോപ്പ് മുളകുവള്ളി അംഗനവാടിലും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീത വിശ്വനാഥന്‍ തൃശൂര്‍ വടുക്കര ഗുരു വിജയം എല്‍പി സ്‌കൂളിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ കുടുബവുമായി രാവിലെ കോഴിപ്പിള്ളി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെത്തി വോട്ടു ചെയ്തു.

 

Back to top button
error: Content is protected !!