ഉപജില്ല സുബ്രതോ കപ്പ് : രാമമംഗലം ഹൈസ്‌കൂള്‍ ചാമ്പ്യന്‍മാര്‍

രാമമംഗലം: പിറവം ഉപജില്ല തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സുബ്രതോ കപ്പ് രാമമംഗലം ഹൈസ്‌കൂള്‍ ചാമ്പ്യന്‍മാര്‍ ആയി.സബ് ജൂനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ രണ്ടിലും രാമമംഗലം ഹൈസ്‌കൂള്‍ വിജയിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ എം കെ എം പിറവം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ നാമക്കുഴി സ്‌കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി. രാമമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച കളിക്കാരന്‍ ആയി രാമമംഗലം ഹൈസ്‌കൂളിലെ കാശിനാഥന്‍ തെരെഞ്ഞെടുത്തു.സബ് ജില്ലാ കായിക ക്ലബ് സെക്രട്ടറി ഷൈജി കെ ജേക്കബ്, ജോണ്‍സണ്‍,അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!