മണീട് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

പിറവം: മണീട് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനം ശക്തിപ്പെടുത്തിക്കൊണ്ട് മണീടിനെ തരിശ് രഹിത പഞ്ചായത്ത് ആക്കി മാറ്റുന്നതിനും, പൊതു ശ്മശാനം, പൊതു കളിസ്ഥലം ഉള്‍പ്പെടെയുള്ള വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൃഷി, മൃഗ സംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുവാനും ആരോഗ്യ, ഭവന നിര്‍മ്മാണ, ടൂറിസം മേഖലക്ക് കരുത്തു പകര്‍ന്നുകൊണ്ട് വയോജനങ്ങള്‍ക്കും, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും, പട്ടിക ജാതി വികസനത്തിനും, വനിതാ ശക്തീകരണത്തിനും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യ സുരക്ഷ, എല്ലാവര്‍ക്കും ഗുണ മേന്മയുള്ള വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സമസ്ത മേഖല കളിലും വികസനം എത്തിക്കുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് ആസൂത്രണം നല്‍കിട്ടുള്ളത്. വികസന സെമിനാര്‍ അഡ്വ. അനൂപ് ജേക്കബ് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജെ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. എസ്. ജോബ് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എല്‍ദോ ടോം പോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആസൂത്രണ സമിതി ഉപാദ്യക്ഷന്‍ തോമസ് രാജന്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ടി. അനീഷ്, മിനി തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. പ്രദീപ്, ജ്യോതി രാജീവ്, പഞ്ചായത്ത് അംഗങ്ങളായ പോള്‍ വര്‍ഗീസ്, പ്രമോദ്. പി, എ. കെ. സോജന്‍, ആഷ്ലി എല്‍ദോ, രഞ്ജി സുരേഷ്, ശോഭ ഏലിയാസ്, ബിനി ശിവദാസ്, മിനു മോന്‍സി, പഞ്ചായത്ത് ജീവനക്കാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമ സഭ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!