ഇ​ല​ഞ്ഞി​യി​ൽ പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു

ഇലഞ്ഞി: പഞ്ചായത്തിലെ പറുദീസ ജംഗ്ഷന് സമീപമുള്ള പൈനാപ്പിള്‍ തോട്ടത്തിന് തീപിടിച്ചു.റബര്‍, കവുങ്ങ്, കൊക്കോ, പൈനാപ്പിള്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തോട്ടത്തിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തീപിടിച്ചത്. സമീപവാസികളും കൂത്താട്ടുകുളം അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. കൂത്താട്ടുകുളം നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം. ശ്യാം മോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിന്‍സ് മാത്യു, ജിയാജി കെ. ബാബു, രാജേഷ് കുമാര്‍, അജേഷ്, ടി.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവസ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സമാപമുണ്ടായിരുന്ന കിണറില്‍നിന്ന്‌വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.

Back to top button
error: Content is protected !!