നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. തൃക്കളത്തൂര്‍ കാവുംപടിയിലുണ്ടായ അപകടത്തില്‍ അമ്പാട്ട് രവി (57) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന രവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രവിയെ ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. സംസ്‌കാരം പിന്നീട്. ഭാര്യ: ജയ. മക്കള്‍: അഞ്ജന, അര്‍ച്ചന. മരുമക്കള്‍: വിഷ്ണു, അഖില്‍.

 

Back to top button
error: Content is protected !!