പായിപ്ര സമഷ്ടി റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

മൂവാറ്റുപുഴ: പായിപ്ര സമഷ്ടി റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് മുരളി അകത്തൂട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എച്ച്. സക്കീര്‍ ഹുസൈന്‍, ഷാഫി മുതിരകാലായില്‍, കമ്മിറ്റിയംഗം ഇ.ബി. ജലാല്‍, ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ജി. മോട്ടിലാല്‍, എല്‍ദോസ് പി. പോള്‍, വി.പി.ആര്‍. കര്‍ത്താ, പായിപ്ര കൃഷ്ണന്‍, എന്‍.ഐ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!