നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം: നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു

കോലഞ്ചേരി: കോലഞ്ചേരി – പുളിച്ചോട്ടികുരിശ് റോഡില്‍ ഓമ്പാളപ്പാടത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ മിഡിയനിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറഞ്ഞു. നിസാര പരിക്കുകളോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ ടിപ്പറിന്റെ ക്യാമ്പിന്‍ തകര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇറക്കവും വളവും വീതികുറഞ്ഞ റോഡുമെല്ലാം സ്ഥലത്ത് തുടര്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

Back to top button
error: Content is protected !!