മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ്

മൂവാറ്റുപുഴ: കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളിലെ 46 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി.ഇ.പി ജയരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍, സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പാണക്കാട് സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി.പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ കക്കാട് ഗവ. യു പി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 148ല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി.പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ഹംസ പാഞ്ഞാല്‍ പഞ്ചായത്ത് തൊടുപ്പാടം അംഗന്‍വാടിയില്‍53 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ജി എം എല്‍ പി സ്‌കൂളിലെ 168 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മകന്‍ ഡോ. എപി അബ്ദുല്‍ ഹക്കീം അസ്ഹരിക്കൊപ്പം എത്തിയാണ് കാന്തപുരം ആദ്യ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരാളും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്ന് കാന്തപുരം പറഞ്ഞു. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ പെരളശ്ശേരി എ കെ ജി സ്മാരക ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

 

Back to top button
error: Content is protected !!