പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തി

പായിപ്ര: സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തി. എ.പി. വര്‍ക്കിമിഷന്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവും കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്‍മാനുമായ പി.എം. ഇസ്മായില്‍ കാര്‍ഷിക കടാശ്ശ്വാസ ശില്പശാല ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ.എസ് റഷീദ് അധ്യക്ഷത വഹിച്ചു. പരേതനായ മുന്‍ പ്രസിഡന്റ് ഒ.കെ. മോഹനന്റെ ചിത്രം പി.ആര്‍. മുരളീധരനും പി.ഡി. അനില്‍ കുമാറിന്റെ ചിത്രം ആര്‍. സുകുമാരന്‍ മാസ്റ്ററും അനാശ്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. മുരളി പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!