പണ്ടരിമല റോഡ് പുനര്‍നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി

മൂവാറ്റുപുഴ: പണ്ടരിമല റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടത്തി പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. മൂവാറ്റുപുഴ നഗരസഭയിലെ 15,17 വാര്‍ഡുകളുടെ ഭാഗമായ തോട്ടുങ്കല്‍പീടിക – പണ്ടരിമല റോഡിന്റെ വെള്ളം കയറി തകര്‍ന്നു കിടന്ന ഭാഗമാണ് പുനര്‍ നിര്‍മ്മിച്ച്് തുറന്ന് നല്‍കിയത്. തുടര്‍ച്ചയായി വെള്ളക്കെട്ട് ഉണ്ടാവുന്ന റോഡ് പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നഗരസഭയുടെ കോമണ്‍ ഫണ്ട് ഉപയോഗിച്ച് ഇന്റര്‍ ലോക്ക് ചെയ്ത്് റോഡ് പുനര്‍ നിര്‍മ്മാണത്തിന് ശേഷം തുറന്ന് നല്‍കിയത്. രണ്ടാഴ്ചകാലം നീണ്ടുനിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ വാര്‍ഡിലെ ഏറ്റവും പ്രായം കൂടിയ കിളിയാള്‍ തേവന്‍ നാട മുറിച്ച് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭയുടെ 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 40 ശതമാനവും ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ 23-24 വാര്‍ഷിക പദ്ധതിയില്‍പെടുത്തിയുമാണ് പൂര്‍ത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴിയും ജോളി മണ്ണൂരും പറഞ്ഞു.

വെള്ളക്കെട്ട് ഉണ്ടാവുന്ന റോഡില്‍ ടാറിംഗിന് പകരം കട്ട വിരിച്ച് റോഡ് പ്രവര്‍ത്തനയോഗ്യമാക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍ ലോക്ക് ഉപയോഗിച്ച് റോഡ് പുനര്‍നിര്‍മ്മിച്ചത്. സുബി തടിലക്കുടി, മാത്യൂസ് കരിമ്പാനിയില്‍, റിയാസ് മുഹമ്മദ്, ജിജി കുന്നേല്‍, റെന്നിച്ചന്‍ കാക്കനാട്ട്, തോബിയാസ് നടുക്കുടി, രാജേഷ് അലക്സ് തുടങ്ങിയവര്‍പങ്കെടുത്തു

 

Back to top button
error: Content is protected !!