പാമ്പാക്കുടയിൽ ഓണക്കൂര്‍ ലക്ഷം വീട് കോളനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

മൂവാറ്റുപുഴ: പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ ലക്ഷം വീട് കോളനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ. നിര്‍വ്വഹിച്ചു. എം.എല്‍.എ-യുടെ 2018-19-ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇരുപതോളം കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുര്യന്‍ കരിക്കോത്ത്, ജോയി പ്ലാന്തോട്ടത്തില്‍, സി.കെ. പൗലോസ്, പൗലോസ് കെ‌.എ. ഇട്ടിയാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!