അടിവാട്നാട്ടിന്‍പുറം ലൈവ്

പരീക്കണ്ണി പുഴയില്‍ മാലിന്യം നിക്ഷേപിച്ച സംഭവം: പഞ്ചായത്ത് അധികൃതര്‍ പരാതി നല്‍കി

പല്ലാരിമംഗലം: പരീക്കണ്ണി പുഴയില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഊന്നുകല്‍, പോത്താനിക്കാട് സ്റ്റേഷനുകളിലാണ് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയത്. .ശനിയാഴ്ച രാത്രി മാലിന്യം ഒഴുക്കിയതോടെ വെള്ളത്തിന്റെ നിറം മാറുകയും, പഞ്ചായത്തിലെ കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തിരുന്നു. മുന്‍കാലങ്ങളിലും സമാന അനുഭവം ഉണ്ടായിട്ടുണ്ട്.

Back to top button
error: Content is protected !!