പല്ലാരിമംഗലം സ്‌കൂളിന് പെയിന്റ് വാങ്ങി നല്‍കി വ്യാപാരി വ്യവസായി സമിതി യൂണിറ്റ്

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിക്കുന്ന വിഎച്ച്എസ്ഇ വിഭാഗമന്ദിരം പെയിന്റ് ചെയ്യാന്‍ വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് പെയിന്റ് വാങ്ങി നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസിന് സമിതി പ്രസിഡന്റ് കാസിം സര്‍ഗം പെയിന്റ് കൈമാറി. പിടിഎ പ്രസിഡന്റ് എന്‍.എസ് ഷിജീബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സുനിത രമേശ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഷെഫിന്‍ അലി, വൈസ് പ്രസിഡന്റ് ടി.എം നൂറുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!