പൈങ്ങോട്ടൂർ വടക്കേപുന്നമറ്റം പ്രദേശത്ത് ത്രീഫേസ് ലൈൻ സ്ഥാപിച്ചു.

 

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ വടക്കേപുന്നമറ്റം പ്രദേശത്ത് സ്ഥാപിച്ച
ത്രീഫേസ് ലൈൻ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ. നിർവ്വഹിച്ചു. ഇതോടെ ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി. സി.പി.ഐ. (എം) ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌, വാർഡ് മെമ്പർ സാബു തൊട്ടിയിൽ, സി.പി.എം. എൽ.സി. സെക്രട്ടറി റാജി വിജയൻ, പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കൽ, കെ.എസ്.ഇ.ബി. സബ് എൻജിനിയർ പ്രകാശൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!