യു.എ.ഇയിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈമറ്റം സ്വദേശി മരിച്ചു
പൈമറ്റം: യു.എ.ഇയിലെ ഫുജൈറയില്‍ വെല്‍ഡിംങ് ജോലി ചെയ്തുകൊണ്ടിരിക്കെ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈമറ്റം സ്വദേശി മരിച്ചു . പൈമറ്റം മറ്റപ്പിള്ളില്‍ പരേതനായ പരീത് മകന് ഇബ്രാഹിം (50) ആണ് മരിച്ചത്. ശനിയാഴ്ച 1ഓടെയായിരുന്നു മരിച്ചത്. പിതാവ് പരേതനായ പരീത്. മാതാവ് ആമിന. ഭാര്യ ഷാജിത,പാനിപ്ര വടൂരാന് കുടുംബാംഗം. മക്കള്‍ സ്വാലിഹ, സ്വാലിഹ്. ഖബറടക്കം പിന്നീട്.