പഠന ശില്പശാലക്ക് കല്ലൂർക്കാട് സരസ്വതി വിദ്യാപീഠത്തിൽ തുടക്കം.

 

മൂവാറ്റുപുഴ: ബി.ജെ.പി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ജനുവരി 16,17 ദിവസങ്ങളിലായി നടത്തുന്ന പഠന ശില്പശാലക്ക് കല്ലൂർക്കാട് സരസ്വതി വിദ്യാപീഠത്തിൽ തുടക്കമായി. ചടങ്ങിൽ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ പി.പി. സജീവ്, മണ്ഡലം ജനറൽ സെക്രട്ടറിന്മാരായ കെ.പി. തങ്കുക്കുട്ടൻ, അരുൺ പി. മോഹൻ, കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശാ അനിൽ, വാർഡ് മെമ്പർന്മാരായ സുനിതാ സാബു, സീമോൾ ബൈജു മറ്റ് സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്‌ നേതാക്കൾ പങ്കെടുത്തു.

Back to top button
error: Content is protected !!