യാത്രയയപ്പും സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ കുടംബസഹായ നിധിയുടെ വിതരണവും സംഘടിപ്പിച്ചു

കൊച്ചി: കേരള പോലീസ് അസ്സോസിയേഷന്‍, ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പും, സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ കുടംബസഹായ നിധിയുടെ വിതരണവും സംഘടിപ്പിച്ചു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. അസ്സോസിയേഷനുകളുടെ റൂറല്‍, സിറ്റി കമ്മിറ്റികള്‍ സമാഹരിച്ച കുടുംബ സഹായ നിധി ഇനത്തില്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ട എസ്സിപിഒ എന്‍.പി ഷൈന്‍ ജിത്തിന്റെ കുടുബം 1,320,000/ (പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം)രൂപയും, കളമശ്ശേരി ഡി.എച്ച്.ക്യുവില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സിപിഒ കെ.ജി.സനീഷിന്റെ കുടുംബം 1,316,000/ (പതിമൂന്ന് ലക്ഷത്തി പതിനാറായിരം) രൂപയും ഏറ്റുവാങ്ങി. കെ.എ സത്യന്‍ (എസ്.ഐ ,ട്രാഫിക്ക് യൂണിറ്റ് ആലുവ), സാബു ജോണ്‍ (എ.എസ്.ഐ എസ്.എസ്.ബി) . കെ.ശ്രീകുമാര്‍ (എസ്.ഐ സ്‌പെഷല്‍ ബ്രാഞ്ച്), കെ.ബി ജീവന്‍ ലാല്‍ (എസ്.ഐ, എസ്.എസ്.ബി), വി.എസ് സുധാകരന്‍ (എസ് .ഐ ഡി.എച്ച്.ക്യു കളമശേരി), ഒ.വി റെജി (എസ്.ഐ ട്രാഫിക്ക് മൂവാറ്റുപുഴ), സി.പി പുഷ്പാകരന്‍ (എസ്.ഐ ഡി.സി.ആര്‍.ബി ആലുവ), കെ.ആര്‍.മുരളീധരന്‍ (എസ്.ഐ ആലുവ), സി.കെ കമലാസനന്‍ (എസ്.ഐ ,ഡ്രൈവര്‍), ഡി.എച്ച്.ക്യു കളമശേരി ), എന്‍.കെ മധു (എസ്.ഐ, ഡി.എച്ച്.ക്യു ,കളമശേരി ), ഷാജു ഫിലിപ്പ് (എസ്.ഐ ഊന്നുകല്‍), കെ.സജീവ് (എസ്.ഐ പുത്തന്‍കുരിശ്), എം.എസ് മധു (സീനിയര്‍ സി.പി.ഒ (ഡ്രൈവര്‍) ഡി.എച്ച്.ക്യു കളമശേരി) എന്നിവര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടത്തി. ഡി.വൈ.എസ്.പി ജില്‍സണ്‍ മാത്യു, കെ.പി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു, മുളന്തുരുത്തി എസ്.എച്ച്.ഒ കെ.പി മനേഷ്, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം.അജിത് കുമാര്‍, എ.ജെ സെബാസ്റ്റ്യന്‍, കെ.ടി ദീപു, ടി.ടി ജയകുമാര്‍, ഇ.കെ അബ്ദുള്‍ ജബ്ബാര്‍, എം.വി സനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!