ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ മധ്യവയസ്‌ക്കന്‍ പിടിയില്‍

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ മധ്യവയസ്‌ക്കന്‍ പിടിയില്‍. പാണിയേലി കൊച്ചുപുരയ്ക്കല്‍ക്കടവ് പന്തലക്കുടം ഉണ്ണികൃഷ്ണന്‍ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതിയെ മദ്യം വില്‍പ്പന നടത്തുന്നതിനിടയിലാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കല്‍ക്കടവ് ഭാഗങ്ങളിലാണ് വില്‍പ്പന നടത്തിയിരുന്നത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ്, എസ്‌ഐ ഇബ്രാഹിംകുട്ടി, സീനിയര്‍ സിപിഒമാരായ അനീഷ് കുര്യാക്കോസ്, സി.എ. നിയാസ്, കെ.പി. നിസാര്‍, എം.ബി. സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!