ഇതര നാടുകളില്‍ ചെയ്യുന്ന പ്രേഷിത പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ മിഷണറിയുടേതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

വാഴക്കുളം: നാടും നഗരവും ദേശവും വിട്ട് ഇതര നാടുകളില്‍ ചെയ്യുന്ന പ്രേഷിത പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ മിഷണറിയുടേതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ബാലസോര്‍ രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ തോമസ് തിരുതാളിലിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. ആദ്യകാലമിഷണറി പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് മാര്‍ തോമസ് തിരുതാളിലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനം ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബാലസോര്‍ ബിഷപ്പ് മാര്‍ വര്‍ഗീസ് തോട്ടങ്കര അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്‍ഡോര്‍ രൂപത എമരിറ്റസ് ബിഷപ്പ് മാര്‍ ചാക്കോ തോട്ടുമാരിയ്ക്കല്‍, റായ്പുര്‍ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് അഗസ്റ്റിന്‍ ചരണക്കുന്നേല്‍, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍, മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി വികാരി ഫാ.കുര്യാക്കോസ് കൊടകല്ലില്‍,ഫാ.പോള്‍ കൂനമ്പറമ്പത്ത്, സിസ്റ്റര്‍ ഗ്രെയ്‌സ തിരുതാളില്‍, ബിഷപ്പ് മാര്‍ തോമസ് തിരുതാളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!