പാടം മണ്ണിട്ട് നികത്തുന്നതിനെതിരേ അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും മണ്ണിടാന്‍ ശ്രമം: ലോറികള്‍ നാട്ടുകാര്‍

മൂവാറ്റുപുഴ: നൂറ്റാണ്ട് പഴക്കമുള്ള തോടും പാടവും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തുന്നതിനെതിരേ അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും മണ്ണിടാന്‍ ശ്രമം. മണ്ണിട്ട് നികത്താനെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. പോലീസും സ്ഥലത്തെത്തിയിരുന്നു. നിര്‍മല കോളജിനുസമീപം മൂവാറ്റുപുഴ നഗരസഭയുടേയും ആവോലി പഞ്ചായത്തിന്റെയും അതിര്‍ത്തി മുതല്‍ ആശ്രമം ബസ് സ്റ്റാന്‍ഡ് വരെയുള്ള ഒരു കിലോ മീറ്റര്‍ പ്രദേശത്തെ തോടും പാടവുമാണ് സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടാന്‍ ശ്രമം നടന്നത്. പ്രദേശത്തെ നീരുറവയോടുകൂടിയ സ്വാഭാവിക നീര്‍ച്ചാലുകളും തോടുകളും കൈയേറി മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കുകയാണ്. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ നിന്നുമുള്ള മഴ വെള്ളവും, നിര്‍മല കോളജ് കുന്നില്‍ നിന്നുമുള്ള വെള്ളവും ഒഴുകി മൂവാറ്റുപുഴയാറില്‍ ചെന്ന് പതിക്കുന്നത് മണ്ണിട്ട് നികത്തിയ തോടിലൂടെയായിരുന്നു. തോട് നികത്തിയതുമൂലം അടുത്ത മഴക്കാലം വരുന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് നിരവധിയാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുമെന്ന ഭീതിയിലാണ്. അനധികൃത നികത്തലുകള്‍ തടഞ്ഞ് നീര്‍ച്ചാലുകളും തോടുകളും പൂര്‍ണമായി തുറന്ന് പൂര്‍വ സ്ഥിതിയിലാക്കണമെന്നും മൂവാറ്റുപുഴയാറ് വരെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: Content is protected !!