ചാ​ത്ത​മ​റ്റം മേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം

പോത്താനിക്കാട്: രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി, മടത്തിക്കുടിയില്‍ കുഞ്ഞപ്പന്‍, പടിഞ്ഞാറേക്കര പി.സി. ജോര്‍ജ് എന്നിവരുടെ കമുക്, വാഴ, ജാതി, കപ്പ എന്നീ കൃഷികളാണ് നശിപ്പിച്ചത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൃഷികള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നാടുകടത്തുന്നതിന് വനപാലകര്‍ താമസമുണ്ടാക്കരുതെന്നും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!