ഓടക്കാലിയിൽ ടിപ്പർ ലോറി പാറമടയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

 

മൂവാറ്റുപുഴന്യൂസ് ഇൻ :ടിപ്പർ ലോറി പാറമടയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലിക്ക് സമീപം പൂമലയിൽ മണ്ണിട്ട് നികത്തിക്കൊണ്ടിരുന്നതിനിടെ പാറമടയിലേക്ക് ടിപ്പർ ലോറി മറിഞ്ഞായിരുന്നു അപകടം.കോട്ടപ്പടി ആയപ്പാറ ഒറ്റാക്കുഴി സജീവിന്റെ മകൻ സച്ചിൻ (24 ) ആണ് മരിച്ചത് . ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമട നികത്തുന്നതിന്റെ ഭാഗമായി പ്ലൈവുഡ് കമ്പനികളിലെ മാലിന്യവുമായി വന്ന ലോറി പിറകോട്ട് എടുത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമിക്കുമ്പോളാണ് അപകടം സംഭവിക്കുന്നത്. ഏകദേശം നൂറ് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയുടെ മുൻഭാഗം മാലിന്യ കൂമ്പാരം നിറഞ്ഞ ചെളിയിലേക്ക് പുതയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സച്ചുവിനെ പുറത്തെടുത്തത്. ടിപ്പർ ലോറിയിൽ കൂടെയുണ്ടായിരുന്നയാളാണ് അപകടം നടന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

Back to top button
error: Content is protected !!